ONETV NEWS

NILAMBUR NEWS

ജില്ലയില്‍ റബ്ബര്‍ വ്യാപാരം നിലച്ചു, കര്‍ഷകരും ചെറുകിട റബര്‍ വ്യാപാരികളും പ്രതിസന്ധിയില്‍.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: വീടുകളിലും റബര്‍ കടകളിലും റബര്‍ ഷീറ്റുകള്‍ കെട്ടിക്കിടക്കുന്നു. ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റബര്‍ കടകള്‍ക്ക് തുറക്കാന്‍ അനുമതി ഇല്ല, മറ്റ് ജില്ലകളില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം റബര്‍ കടകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തുറക്കാം. മലപ്പുറം ജില്ലയില്‍ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെ 25000തോളം റബര്‍ കര്‍ഷകരും, 250 ലേറെ ചെറുകിട റബര്‍വ്യാപാരികളും ഉണ്ട്. കര്‍ഷകരില്‍ നിന്നും വാങ്ങിയ റബര്‍ കഴിഞ്ഞ ഒരു മാസത്തോളമായി റബര്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ് മഴ കാലമായതിനാല്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട് . ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട കര്‍ഷക കുടു:ബങ്ങളില്‍ ഭൂരിഭാഗവും അര്‍ദ്ധ പട്ടിണിയിലാണ്. ഇതില്‍ ചെറുകിട റബര്‍ കര്‍ഷകരും ഉള്‍പ്പെടും. വീട്ടില്‍ റബര്‍ ഉണ്ടെങ്കിലും വില്‍ക്കാന്‍ കഴിയാത്തതിനാല്‍ മഴക്കാല ടാപ്പിംഗിന് മഴ മറ ഇടാന്‍ പോലും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും റബര്‍ കട തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണം. റബര്‍ ശേഖരിക്കുന്ന നിലമ്പൂര്‍ മുക്കട്ടയിലെ വെയര്‍ ഹൗസ് കോര്‍പറേഷന്റെ സ്റ്റോര്‍ റൂം തുറക്കാനും, അവിടെ നിന്നും ടയര്‍ കമ്പനികളിലേക്ക് റബര്‍ കയറ്റി പോകാനും നടപടി വേണം. ട്രിപ്പിള്‍ ലോക് ഡൗണ്‍ അനിവാര്യമെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റബര്‍ കടകള്‍ തുറക്കല്‍ അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *