ONETV NEWS

NILAMBUR NEWS

ജില്ലാതല കോവിഡ് മെഗാ ടെസ്റ്റിന്റൈ ഭാഗമായി മമ്പാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മമ്പാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍ നടന്നു. മമ്പാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ തിങ്കളാഴ്ച 209 ഉം ചൊവ്വാഴ്ച 160 ഉം പേര്‍ പരിശോധനയ്‌ക്കെത്തി. 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍.ആര്‍.ടി. കളുമായി സഹകരിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപന തോത് കുറക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി. സുരേഷ് ബാബു പറഞ്ഞു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ധന്യശ്രീ, ഡോ. ജിബിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി. സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രഭാകരന്‍, പി. ഷിജി ജോസ്, ജെ.എസ്. ഷിജോയ്, കെ. ജസീന, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ കെ.ടി. രജനി, രഞ്ജിനി, കെ. നിഷി, സുജിത, സ്റ്റാഫ് നഴ്‌സുമാരായ സ്വപ്‌ന സുരേഷ്, അശ്വതി, മൃദുല, പ്രീതി, അഞ്ജു, പഞ്ചായത്തംഗങ്ങളായ മേജര്‍ മുഹമ്മദ്, എം.ടി. അഹമ്മദ് എന്നിവരും സന്നദ്ധ സേവകരും നേതൃത്വം നല്‍കി.
എടവണ്ണ പത്തപ്പിരിയത്തും മുണ്ടേങ്ങരയിലും പ്രത്യേക പരിശോധന ക്യാമ്പ് തുടങ്ങി. തിങ്കളാഴ്ച 191 പേര്‍ പരിശോധനയ്‌ക്കെത്തി. 130 പേര്‍ക്ക് ആന്റിജെന്‍ പരിശോധനയും മറ്റുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുമാണ് നടത്തിയത്. ആന്റിജെന്‍ പരിശോധനയില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 93 പേര്‍ പരിശോധനയ്‌ക്കെത്തി. ഇതില്‍ ആന്റിജെന്‍ പരിശോധന നടത്തിയ 53 പേരില്‍ 18 പേര്‍ക്കാണ് രോഗ ബാധ. ഡോ. പി.പി. ജനീഫ് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *