ONETV NEWS

NILAMBUR NEWS

പുളിക്കലോടി തൃക്കൈക്കുത്ത് കാപ്പില്‍ റോഡില്‍ നാട്ടുകാര്‍ അറിയാതെ പൊതുമരാമരമത്ത് വകുപ്പിന്റെ അറ്റകുറ്റപണി, പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് പ്രവര്‍ത്തി നിറുത്തിവെച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മമ്പാട്: നിലവില്‍ പഞ്ചായത്തിലെ ഏറ്റവും നല്ല റോഡുകളില്‍ ഒന്നായ പുളിക്കലോടി തൃക്കൈകുത്ത് കാപ്പില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി നടത്തുന്നത് അഴിമതി നടത്താന്‍ മാത്രമാണെന്ന് സി.പി.എം മമ്പാട് ലോക്കല്‍ സെക്രട്ടറി അയ്യപ്പന്‍ പറഞ്ഞു. ഒരു പരിക്കുമില്ലാത്ത റോഡില്‍ വെറുതെ വീണ്ടും അറ്റകുറ്റപണി നടത്തുകയാണ് ഇത് അനുവദിക്കില്ല, എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ പല റോഡുകള്‍ ഉള്‍പ്പെടുത്തിയാണ് എസ്റ്റിമേറ്റ് എന്നാണ് ഓവര്‍സീയര്‍ പറയുന്നതെന്നും അയ്യപ്പന്‍ പറഞ്ഞു, എന്നാല്‍ റബര്‍ തോട്ടത്തിന്റെ നടുവിലൂടെ പോകുന്ന റോഡ് ആയതിനാല്‍ വെള്ളം വീണ്ടും മരങ്ങള്‍ പൊട്ടി വീണും റോഡില്‍ പല ഭാഗത്തും ചെറിയ തോതില്‍ പല ഭാഗങ്ങളിലും റോഡിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം വണ്ടൂര്‍ എ.ഇ.അനീഷ് പറഞ്ഞു. മഴക്കാലത്തിന് മുന്‍പ് റോഡിലെ അറ്റകുറ്റപണി നടത്തുന്നതിന് ഈ റോഡ് ഉള്‍പ്പെടെ രണ്ട് റോഡുകള്‍ക്ക് 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായാണ് പ്രവര്‍ത്തി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു, നാട്ടുകാര്‍ പ്രതിഷേധം അറിയിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തി താല്‍ക്കാലികമായി നിറുത്തി വെച്ചിട്ടുണ്ടെന്നും എ.ഇ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *