കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ , പോലീസുദ്യോഗസ്ഥര്‍ക്ക് പൂക്കോട്ടുംപാടം എന്‍.എസ്.എസ്. യൂണിറ്റിന്റെ വക ചായയും ഉണ്ണിയപ്പവും
1 min readShare this
പൂക്കോട്ടുംപാടം: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് തടയുന്നതിനു വേണ്ടി പൂക്കോട്ടുംപാടം ടൗണില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്ക് ചായയും മധുര പലഹാരവും നല്‍കി പൂക്കോട്ടുംപാടം എന്‍.എസ് എസ് യൂണിറ്റ് മാതൃകയായി. നഗരത്തിലെ ഹോട്ടലുകളൊന്നും തുറക്കാത്ത സാഹചര്യത്തില്‍ , എന്‍.എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചായയും പലഹാരവും ലഭ്യമാക്കിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് പൂക്കോട്ടുംപാടം എ എസ് ഐ സുബ്രഹ്മണ്യന്‍ പറഞ്ഞു.സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാര്‍ , എന്‍.എസ് എസ് . പ്രോഗ്രാം ഓഫീസര്‍ എ. മനോജ് കുമാര്‍ , എ. ജയഷ് എന്നിവര്‍ സംബന്ധിച്ചു.