മഴ നനയാതെ കഴിയാന്‍ എസ് സി.കുടു:ബത്തിന് തണലായി ആര്‍.ആര്‍.ടി.പ്രവര്‍ത്തകര്‍.
നിലമ്പൂര്‍: നഗരസഭയിലെ തെക്കുംപാടം ഡിവിഷനിലാണ് ഈ കരുതലിന്റ കാഴ്ച്ച. മഴയെത്തും മുമ്പേ വീടിന്റെ മേല്‍ക്കൂര ഷീറ്റിട്ടും അറ്റകുറ്റപണികള്‍ ചെയ്തു നല്‍കിയും ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍ മാതൃകയായി. നഗരസഭയിലെ തെക്കുമ്പാടം ഡിവിഷനിലെ എസ് സി വിഭാഗത്തില്‍പ്പെട്ട മീമ്പറ്റ മുണ്ടിച്ചിയുടെ വീടാണ് കൗണ്‍സിലര്‍ പാലോളി മെഹബൂബിന്റെ നേതൃത്യത്തില്‍ ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍ മേല്‍ക്കൂര ചോരാത്ത രീതിയില്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്തത്.ആര്‍.ആര്‍.ടി. പ്രവര്‍ത്തകരായ ഷിഹാദ് വീട്ടിച്ചാല്‍, ഇബ്രാഹിം മീത്തില്‍,എ ഡിഎസ് പ്രസിഡന്റ് നിഷിദ മടപ്പള്ളി, ഹംസ അമ്പലന്‍, എം രാധാകൃഷ്ണന്‍, ഉണ്ണി മുതുകാട് ആശാവ ളണ്ടിയര്‍ പി.പ്രസന്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.