ONETV NEWS

NILAMBUR NEWS

ലോക് ഡൗണിന്റെ മറവില്‍ നിലമ്പൂര്‍ മേഖലയില്‍ മണല്‍കടത്ത് സജീവം. ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ്പിടികൂടി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം കരിമ്പുഴയില്‍ കരുളായി ഒഴലക്കല്‍ കടവില്‍ നിന്നും ടാറ്റാ സുമോയില്‍ കടത്താന്‍ ശ്രമിച്ച പുഴ മണലാണ് ശനിയാഴ്ച്ച രാത്രി പൂക്കോട്ടുംപാടം എസ്.ഐ. ഒ കെ വേണുവും സംഘവും പിടികൂടിയത്. ട്രിപ്പിള്‍ ലോക്ഡൗണില്‍ പോലീസിന്റെ അമിത ജോലിഭാരം മുതലെടുത്താണ് മണല്‍ കടത്തുമാഫിയ സജീവമാകുന്നത്. കരുളായി കരിമ്പുഴയിലെ വിവിധ കടവുകളില്‍ നിന്നായി 14 വാഹനങ്ങളാണ് ഈ വര്‍ഷം ഇതുവരെ പോലീസ് പിടിച്ചെടുത്തത്. ഓടിപ്പോയ ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സി പി ഓ മാരായ ടി. നിബിന്‍ദാസ്, എ.പി അന്‍സാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *