ONETV NEWS

NILAMBUR NEWS

ഏഴു കുട്ടികള്‍ക്കായി ഹൈടെക് സംവിധാനമൊരുക്കി മൂലേപ്പാടം ഗവ.എല്‍.പി.സ്‌കൂള്‍.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ചാലിയാര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ സ്‌കൂള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. 22 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സരസ്വതി ക്ഷേത്രത്തില്‍ അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ച് ഈ അധ്യയന വര്‍ഷം സ്‌കൂളില്‍ പഠിക്കുക 7 വിദ്യാര്‍ത്ഥികള്‍. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് കുട്ടികള്‍ കൂടുതല്‍. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് വാര്‍ഡില്‍പ്പെട്ട വെണ്ടേക്കുംപൊയിലിലുള്ള മൂലേപ്പാടം ഗവ: എല്‍.പി.സ്‌കൂളില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലായുള്ളത് 7 വിദ്യാര്‍ത്ഥികള്‍ മാത്രം.ഒന്നാം ക്ലാസിലേക്ക് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി എത്തിയതോടെയാണ് കുട്ടികളുടെ എണ്ണം ഏഴായത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും നാലാം ക്ലാസിലും രണ്ടു വീതം വിദ്യാര്‍ത്ഥികളും മൂന്നാം ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിയുമാണ് ഈ അധ്യായന വര്‍ഷം ഉണ്ടാകുകയെന്ന് പ്രധാനാധ്യാപകന്‍ യു.പി.മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഈ സ്‌കൂളിലെ ഏക അധ്യാപകനും പ്രധാന അധ്യാപകന്‍ തന്നെ. കോഴിക്കോട് ജില്ലയിലെ മുക്കം ആഗസ്ത്യന്‍ മൂഴിയില്‍ നിന്നുമാണ് പ്രധാനാധ്യാപകന്‍ സ്‌കൂളിലേക്ക് എത്തുന്നത്. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഈ അധ്യയനവര്‍ഷമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെണ്ടേക്കും പൊയിലില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായാണ് സ്‌കൂളുള്ളത്. 1999ല്‍ സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ ധാരാളം കുടുംബങ്ങള്‍ സ്ഥിരതാമസക്കാരായി ഉണ്ടായിരുന്നു. അതു കൊണ്ടാണ് മൂലേപ്പാടത്ത് അനുവദിച്ച സ്‌കൂള്‍ ഇങ്ങോട്ട് മാറ്റിയത്, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇവിടെ നിന്നും കുടുംബങ്ങള്‍ കൂട്ടതോടെ കുടിയിറങ്ങിയതോടെയാണ് സ്‌കൂളില്‍ കുട്ടികളുടെ ക്ഷാമം നേരിട്ടത്. 2018-2019ല്‍ ഒരു കുട്ടി മാത്രമായിരുന്നു. അടുത്ത വര്‍ഷം അഡ്മിഷന്‍ നല്‍കേണ്ട കുട്ടികളെ ഈ വര്‍ഷം തന്നെ കണ്ടെത്തി പ്രാധാനാധ്യാപകന്‍ രക്ഷിതാക്കളെ കണ്ട് സ്‌കൂള്‍ നിലനില്‍ക്കേണ്ട സാഹചര്യം മനസിലാക്കിയാണ് ചേര്‍ക്കുന്നത്. ആവശ്യത്തിന് ക്ലാസ് മുറികള്‍, ഓഫിസ് റൂം, ബാത്ത് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സ്‌കൂളിലുണ്ട്. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് സ്‌ക്കൂളിന്റെ അറ്റകുറ്റപണിക്കുളള ഫണ്ടും അനുവദിച്ചിട്ടുണ്ട്. പ്രധാനാധ്യാപകന് പുറമെ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു അധ്യാപകനെ കൂടി ഈ അധ്യായന വര്‍ഷം നിയമിക്കും. സമീപ േ്രപദശങ്ങളില്‍ നിന്നും കുട്ടികള്‍ എത്താന്‍ ഇല്ലാത്തതാണ് കുട്ടികളുടെ എണ്ണം പരിമിതമാകാന്‍ കാരണം. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കുറവ് കുട്ടികളുള്ള സ്‌കൂള്‍ ആണിത്. 120 കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള സ്‌കൂളിലാണ് 7 കുട്ടികള്‍ പഠിക്കുക.

Leave a Reply

Your email address will not be published. Required fields are marked *