ലോക് ഡൗണില്‍ പൂട്ടു വീണ് കോഴിഫാമുകള്‍.
1 min readനിലമ്പൂര്‍: വില തകര്‍ച്ച; നിരവധി ഫാമുകള്‍ നിറുത്തി, ലക്ഷങ്ങളുടെ നഷ്ട കണക്ക് നിരത്തി കോഴിഫാം ഉടമകള്‍, ലോക് ഡൗണും തുടര്‍ന്ന് വന്ന ട്രിപ്പിള്‍ ലോക് ഡൗണിലും കാര്യമായ നഷ്ടം നേരിട്ട വിഭാഗങ്ങളിലൊന്നാണ് കോഴിഫാമുകള്‍. ഇറച്ചി കോഴിക്ക് കിലോക്ക് 125 രൂപ വരെ ലഭിച്ചിടത്ത് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 65 രൂപ. കോഴി കുഞ്ഞിന് 56 രൂപ വില നല്‍കിയാണ് വാങ്ങുന്നതെന്ന് നിലമ്പൂര്‍മേഖലയിലെ പ്രധാന കോഴിഫാമുകളില്‍ ഒന്നിന്റെ ഉടമയായ അനീഷ് കൊങ്ങോല പറഞ്ഞു.40 ദിവസം വളര്‍ച്ച എത്തിയ 5000തോളം കോഴികള്‍ അനീഷിന്റെ ഫാമിലുണ്ട് ഇപ്പോള്‍ വില്‍പ്പന നടത്തിയാല്‍ കുറഞ്ഞത് 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകും. കോഴിതീറ്റക്ക് ചാക്കിന് 3 മാസം മുന്‍പ് 1530 രൂപയായിരുന്നത് ഇപ്പോള്‍ 2040 രൂപയാണ് മൂന്ന് മാസം കൊണ്ട് വര്‍ദ്ധിച്ചത് ചാക്കിന് 510 രൂപ. അറക്കപ്പൊടിയുടെ വില 40 രൂപയില്‍ നിന്നും 110 രൂപയായി വര്‍ദ്ധിച്ചു. ആവറേജ് 2കിലോ മുതല്‍ 2 കിലോ 300 ഗ്രാം വരെയാണ് കോഴിയുടെ തൂക്കം. ഒരു കിലോ കോഴിക്ക് 6 രൂപ വീതം നോട്ട കൂലിയും നല്‍കണം. ഉപജീവനം എന്ന നിലയില്‍ തുടങ്ങിയ കോഴിഫാം നഷ്ടത്തിലായതോടെ വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നതെന്നും അനിഷ് പറഞ്ഞു, സര്‍ക്കാര്‍ ഇടപ്പെട്ട് ഈ കോവിഡ് കാലത്ത് ചെറുകിട കോഴിഫാം കര്‍ഷകരെ സഹായിക്കണം എന്നും അനിഷ് പറയുന്നു. സര്‍ക്കാര്‍ ഇടപ്പെട്ട് ഒരു കിലോ കോഴിക്ക് 90 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കോഴിഫാം ഉടമയായ ഓലിക്കല്‍ ആഗസ്റ്റ്യന്‍ പറയുന്നത്. കോഴിഫാമുകള്‍ വലിയ നഷ്ടമായതോടെ മമ്പാട്,ഊര്‍ങ്ങാട്ടിരി, ചാലിയാര്‍ പഞ്ചായത്തുകളിലെ 50 തിലേറെ കോഴിഫാമുകള്‍ അടച്ചു പൂട്ടി. ലോക് ഡൗണ്‍ നാളുകളില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കോഴികള്‍ ജില്ലയിലേക്ക് എത്തിയതാണ് നിലമ്പൂര്‍ മേഖലയിലെ കോഴിഫാമുകള്‍ക്ക് തിരിച്ചടിയായത്. 40 ദിവസം കഴിഞ്ഞ കോഴികള്‍ക്ക് അധിക തീറ്റ നല്‍കി ഫാമുകളില്‍ നിറുത്തിയിരിക്കുന്നതും ഫാം ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.