മഴക്കാല രോഗങ്ങളെ തടയാന്‍ ചുങ്കത്തറ കൈപ്പിനിയില്‍ ശൂചികരണ പ്രവര്‍ത്തി നടത്തി ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍

ചുങ്കത്തറ: ഗ്രാമ പഞ്ചായത്തിലെ കൈപ്പിനി വാര്‍ഡില്‍ ആര്‍.ആര്‍ ടി.യുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തിക്ക് മാതൃകാപരമായ തുടക്കമായി. കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഴക്കാല രോഗങ്ങളെ ചെറുക്കാനും. കോവിഡ് മഹാമാരിയില്‍. സ്തംഭിച്ച് നില്‍ക്കുന്ന സമൂഹത്തെ ശൂചീത്വബോധത്തിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്താനുമാണ്ആര്‍ ആര്‍ ടി.യുടെ നേത്യത്വത്തില്‍ വാര്‍ഡ്തല. ശുചീകരണം നടത്തിയത്. കൈപ്പിനി അങ്ങാടിയിലെ ഓടകള്‍ വൃത്തിയാക്കിയും പ്ലാസ്റ്റിക് വസ്തുക്കള്‍ പെറുക്കി മാറ്റിയും ശുചീകരണം നടത്തിവരും ദിവസങ്ങളില്‍ഓരോ വീടുകളിലേക്കും കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.വാര്‍ഡ് മെമ്പര്‍ കൂടിയായ ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍ ജയചന്ദ്രന്‍. ഉത്ഘാടനം ചെയ്തു. ജെ.എച്ച്.ഐ.സിനിമോള്‍ ആശാ വര്‍ക്കര്‍മാരായ അജിത, അനുമോള്‍ അങ്കന്‍വാടി ടീച്ചര്‍മാരായ രുക്മിണി, ശ്രീലത എഡിഎസ് ചെയര്‍പേഴ്‌സന്‍ ഇന്ദിര, മുന്‍ പഞ്ചായത്തംഗം യാമിനി ഉണ്ണികൃഷ്ണന്‍
ആര്‍.ആര്‍ ടി അംഗങ്ങളായ പി.ഹംസ, ഇ അസീസ,് ശിഹാബ്, ഷാജി, സുബീഷ് നാഥ് എസ് സി, എസ് ടി പ്രമോട്ടര്‍മാര്‍. വാര്‍ഡിലെ ജ്വാല,നവ, സൂര്യ, ഫ്രണ്ട്‌സ്, മൈത്രി
ക്ലബ്ബുകളുടെ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.