നിലമ്പൂര്‍ നഗരസഭയും, വനം വകുപ്പും കൈകോര്‍ത്തു; വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
1 min readനിലമ്പൂര്‍: നഗരസഭയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ െ്രെഡ ഡേയോടനുബന്ധിച്ച് ആശുപത്രിക്കുന്ന് ഡിവിഷനില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയും തോട് നവീകരണ പ്രവൃത്തിയും നടത്തി. നവീകരണ പ്രവൃത്തി നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം സന്ദര്‍ശിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ , ലോക്കല്‍ കമ്മിറ്റി അംഗം പടവെട്ടി ബാലകൃഷ്ണന്‍ , പൊതുപ്രവര്‍ത്തകരായ വി ശ്രീധരന്‍ , വിവേക്, സംഗീത് കോവിലകത്തുമുറി, ആനന്ദ്, ശ്രീഹരി, അഖില്‍ നാവയത്ത്, എഡ്‌വിന്‍, പ്രശാന്ത് , കിരണ്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. മാലിന്യങ്ങള്‍ ഈ ഭാഗങ്ങളില്‍ തള്ളുന്നത് രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാകുമെന്നും അതിനാലാണ് ഈ ഭാഗം ശുചീകരിക്കുന്നതിനായി വനം വകുപ്പ് മുന്‍ കയ്യെടുത്തതെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ സജീവന്‍ പറഞ്ഞു. തുടര്‍ന്ന് വീടുകളില്‍ കയറി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം ഈ ഭാഗങ്ങളില്‍ തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം, ഫോറസ്റ്റ് ഓഫീസര്‍മാരായ ടെത്സന്‍, മുനീര്‍ തുടങ്ങിയവരും ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്തു.