ബി ജെ പി,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം ടൗണില്‍ അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

പൂക്കോട്ടുംപാടം: 2ാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബിജെപി
ജില്ലാ ജനറല്‍ സെക്രട്ടറി കെ സി വേലായുധന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി പി അരവിന്ദ്, പഞ്ചായത്ത് സെക്രട്ടറി എന്‍ പി അനില്‍ കുമാര്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സുധീഷ് അമരമ്പലം, അജീഷ് മഞ്ഞളാരി, ഗിരീഷ് മാതൊടി,ഉണ്ണികൃഷ്ണന്‍ പരിയങ്ങാട്, ഉണ്ണികൃഷ്ണന്‍ തട്ടിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.