ONETV NEWS

NILAMBUR NEWS

കനത്ത മഴയിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ചാലിയാർ : ചാലിയാർ പഞ്ചായത്തിലെ മൈലാടിയിൽ 1988-ൽ നിർമ്മിച്ച പഞ്ചായത്ത് കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കല്ലും മണ്ണും ഒന്നായി കിണറിനുള്ളിലേക്ക് വീണു, കിണറിന്റെ കരയിൽ വെച്ചിരുന്ന മോട്ടറുകളും കിണറ്റിൽ താഴുന്നു പോയി, രണ്ട് മോട്ടോറുകളിൽ ഒന്ന് പുറത്ത് എടുത്തു.

കവണച്ചേരി ഫൈസൽ ബാബു, കവണംച്ചേരി സാജിദ് എന്നിവരുടെ വീടുകളിലേക്ക് ഈ കിണറ്റിൽ നിന്നുമാണ് വെള്ളം അടിക്കുന്നത്, കടുത്ത വേനലിൽ പോലും വറ്റാത്ത ഈ കിണറ്റിൽ നിന്നുമാണ് 10 ഓളം കുടു:ബങ്ങൾ വേനൽകാലത്ത് വെള്ളം എടുക്കുന്നത്. അടിയന്തരമായി കിണർ ഉപയോഗയോഗ്യമാക്കാൻ നടപടി സീകരിക്കണമെന്നും കുടിവെള്ളത്തിന് മറ്റ് മാർഗ്ഗമില്ലെന്നും ഫൈസൽ ബാബു പറഞ്ഞു, താൻ വാങ്ങി വെച്ച മോട്ടേർ ആണ് ഇപ്പോൾ വെള്ളത്തിനിടയിൽ പോയതെന്നും ഫൈസൽ ബാബു പറഞ്ഞു. വാർഡിലെ ഈ കിണറും കുളവും നവീകരിക്കാൻ ഫണ്ട് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ടെന്നും വാർഡ് അംഗം വിശ്വനാഥൻ കല്ലേമ്പാടം പറഞ്ഞു, അടിയന്തരമായി പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു,പുലർച്ചെ 4 മണിയോടെയാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്.

Leave a Reply

Your email address will not be published. Required fields are marked *