ചരിത്രം വഴിമാറി ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു.
1 min readതിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേറ്റത്. ഉച്ചകഴിഞ്ഞു 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനില്‍ ചായസത്കാരവും തുടര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേര്‍ന്നു.
- വകുപ്പുകള്‍ ഇങ്ങനെ.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ധനവകുപ്പ് കെ.എന്‍.ബാലഗോപാലിനും വ്യവസായം പി. രാജീവിനും വിദ്യാഭ്യാസം വി. ശിവന്‍കുട്ടിക്കും, ആരോഗ്യ വകുപ്പ് വീണ ജോര്‍ജിനും ലഭിക്കും. കേരള കോണ്‍ഗ്രസ്-എമ്മിനു ജലവിഭവവും ജനാധിപത്യ കേരള കോണ്‍ഗ്രസിനു ഗതാഗത വകുപ്പും നല്കി. ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിമന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചതായാണു വിവരം. സിപിഎം സെക്രട്ടേറിയറ്റിനു ശേഷം സിപിഐ അടക്കമുള്ള ഘടകകക്ഷി പാര്‍ട്ടികളുമായി സിപിഎം നടത്തിയ ചര്‍ച്ചയില്‍ അവരുടെ വകുപ്പുകളും തീരുമാനമായിന്നു. സിപിഐയുടെ വകുപ്പുകളില്‍ കഴിഞ്ഞ ദിവസം തന്നെ ധാരണയായിരുന്നു. സിപിഐ വിട്ടുനല്‍കിയ വനം വകുപ്പ് എന്‍സിപിക്കാണ് ലഭിച്ചത്
മന്ത്രിസ്ഥാനം ലഭിച്ച ചെറിയ പാര്‍ട്ടികള്‍ക്കെല്ലാം മികച്ച വകുപ്പുകള്‍ തന്നെയാണു സിപിഎം നല്‍കിയത്. മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്നലെ മൂന്നു മണിക്കൂറിനുള്ളില്‍ ഇടതുമുന്നണിക്കു ധാരണയിലെത്താനായി.
സിപിഎം കൈവശം വച്ചിരുന്ന വൈദ്യുതി വകുപ്പ് ജനതാദള്‍-എസിനു നല്കി. ജനതാദള്‍-എസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ്-എമ്മിനും നല്കി. കഴിഞ്ഞ തവണ എന്‍സിപിയുടെ വകുപ്പായിരുന്ന ഗതാഗതം ഇക്കുറി ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്കി.
കേരള കോണ്‍ഗ്രസ്-ബിയുമായാണു ജനാധിപത്യ കേരള കോണ്‍ഗ്രസ് മന്ത്രിസ്ഥാനം പങ്കിടുന്നത്. വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പമായിരുന്നെങ്കിലും ഇതാദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ഐഎന്‍എല്ലിനു തുറമുഖ-മ്യൂസിയം വകുപ്പു ലഭിച്ചു. കോണ്‍ഗ്രസ്-എസുമായാണു ഐഎന്‍എല്‍ മന്ത്രിസ്ഥാനം പങ്കിടുന്നത്.
- മന്ത്രിമാരും വകുപ്പുകളും
- സിപിഎം
• പിണറായി വിജയന് മുഖ്യമന്ത്രി -ആഭ്യന്തരം, വിജിലന്‍സ്, പൊതുഭരണം, ഐടി,പരിസ്ഥിതി
• എം.വി.ഗോവിന്ദന്-തദ്ദേശം, എക്സൈസ്
• കെ.രാധാകൃഷ്ണന്-ദേവസ്വം, പിന്നാക്കക്ഷേമം
• കെ.എന്‍. ബാലഗോപാല്‍ -ധനകാര്യം
• പി. രാജീവ് -വ്യവസായം, നിയമം
• വി.എന്‍.വാസവന്-സഹകരണം, രജിസ്ട്രേഷന്
• സജി ചെറിയാന്-ഫിഷറീസ്, സാംസ്കാരികം
• വി. ശിവന്‍കുട്ടി -വിദ്യാഭ്യാസം, തൊഴില്‍
• മുഹമ്മദ് റിയാസ് -പൊതുമരാമത്ത്,ടൂറിസം
• ഡോ.ആര്.ബിന്ദു – ഉന്നതവിദ്യാഭ്യാസം
• വീണ ജോര്‍ജ് -ആരോഗ്യം
• വി.അബ്ദു റഹ്മാന്-ന്യൂനപക്ഷക്ഷേമം,പ്രവാസികാര്യം
- സിപിഐ
• കെ. രാജല്‍-റവന്യു
• പി. പ്രസാദ്-കൃഷി
• ജി.ആര്. അനില്‍-ഭക്ഷ്യം, പൊതുവിതരണം
• ജെ. ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം
- മറ്റു ഘടകകക്ഷികളിലെ മന്ത്രിമാരും വകുപ്പുകളും
• റോഷി അഗസ്റ്റിന് (കേരള കോണ്‍ഗ്രസ്-എം) – ജലവിഭവം
• കെ.കൃഷ്ണന്‍കുട്ടി (ജനതാദള്‍-എസ്) -വൈദ്യുതി
• എ.കെ.ശശീന്ദ്രന് (എന്‍സിപി)- വനം
• ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) -ഗതാഗതം
• അഹമ്മദ് ദേവല്‍ കോവില്‍ (ഐഎന്‍എല്‍)- തുറമുഖം, മ്യൂസിയം