പ്രതിസന്ധിയിലായ ഹിമ കെയര്‍ ഹോമിന് ഭക്ഷ്യ വസ്തുക്കളെത്തിച്ച് പെരിന്തല്‍മണ്ണ സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റ്.
1 min readകാളികാവ്: ലോക്ഡൗണ്‍ കാലത്ത് മിക്ക ധര്‍മ്മ സ്ഥാപനങ്ങളും അടച്ചിടുകയോ അന്തേവാസികളെ തിരിച്ചയക്കുകയോ ചെയ്തപ്പോള്‍ ഇതു രണ്ടിനും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് അനാഥാലയങ്ങള്‍. പ്രത്യേകിച്ചും വൃദ്ധ മന്ദിരങ്ങള്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും വിവിധ ജീവിത സാഹചര്യങ്ങളാല്‍ ഒറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നവരുമായ നൂറ്റി അമ്പതോളം നിരാലംബരെയാണ് ഹിമ ഇതിനകം ഏറ്റെടുത്തത്.സ്ഥാപനം സന്ദര്‍ശിച്ച് ഇവിടത്തെ സ്‌നേഹപരിചരണം നേരില്‍ കണ്ട് ബോധ്യപ്പെടുന്ന സുമനസ്‌കര്‍ നല്കുന്ന സംഭാവനകളായിരുന്നു ഏക വരുമാന മാര്‍ഗ്ഗം. എന്നാല്‍ സന്ദര്‍ശന വിലക്കുള്ള ഈ മഹാമാരിക്കാലത്തും കരുണയുള്ള മനസ്സുകള്‍ ഈ നന്മ കാണാതിരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഹിമ ജനറല്‍ സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ് പറഞ്ഞു. വിവാഹവും മരണാനന്തര ചടങ്ങുകളുമൊന്നും ആഗ്രഹിക്കുന്ന രീതിയില്‍ നടത്താന്‍ കഴിയാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ പലരും അക്കൗണ്ട് വഴി പണമടച്ച് ഹിമയിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും മറ്റും നല്കുന്നത് വലിയ ആശ്വാസമാണ്. ഇങ്ങനെ സ്ഥാപനത്തെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്കായ് എല്ലാ ദിവസവും പ്രത്യേക പ്രാര്‍ത്ഥനയും അന്തേവാസികള്‍ ഒന്നിച്ചിരുന്ന് നടത്താറുണ്ട്. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്തും സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റും മറ്റു വിവിധ വാട്‌സാപ്പ് കൂട്ടായ്മകളും സ്ഥാപനത്തിലേക്ക് സഹായമെത്തിച്ചിരുന്നു. ചടങ്ങില്‍ ഹിമ ജനറല്‍ സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ് ,വൈസ് ചെയര്‍മാന്‍ സലാം ഫൈസി ഇരിങ്ങാട്ടിരി ,സ്‌നേഹതീരം ട്രസ്റ്റ് ചെയര്‍മാന്‍ റഹ്മാന്‍ ഏലംകുളം,ഷബീര്‍,മന്‍സൂര്‍ പട്ടിക്കാട്ട്, ഷഫീഖ് അമ്മിനിക്കാട്, ഷിഹാബ് കുന്നക്കാവ്, അയ്യൂബ്, ഷമീര്‍ താഴെക്കോട് എന്നിവര്‍ പങ്കെടുത്തു.